ഡല്‍ഹി: നമ്മള് ജീവിക്കുന്നത് നരകത്തിലാണെന്ന് ഡല്‍ഹി ഹൈക്കോടതി. 'നമ്മളെല്ലാവരും ഈ നരകത്തിലാണ് ജീവിക്കുന്നത്, ഈ സാഹചര്യത്തില്‍ സഹായിക്കാനാഗ്രഹമുണ്ട് പക്ഷേ എല്ലാവരും നിസ്സഹായരാണ്'. കോടതി പറഞ്ഞു. ബ്ലാക്ക് ഫംഗസിനെതിരായ മരുന്നിന്റെ അഭാവവും രോഗികളുടെ ബുദ്ധിമുട്ടിനെയും കുറിച്ചുളള വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം.
മരുന്ന് ലഭ്യമാക്കി ക്ഷാമം പരിഹരിക്കുന്നതിനായി എടുത്ത നടപടികളെക്കുറിച്ച് കേന്ദ്രം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വാക്സിന് ഇറക്കുമതി ചെയ്യുന്നതിന്റെ നിലവിലെ അവസ്ഥയും അവ സംസ്ഥാനത്ത് എപ്പോള്‍ എത്തുമെന്നതും ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ബ്ലാക്ക് ഫംഗസ് രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേര്‍ക്ക് മരുന്നുകള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേട്ട കോടതി, ഒരു രോഗിക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുകയും മറ്റുളളവര്‍ക്ക് അത് നിഷേധിക്കുകയും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,73,790 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3617 പേര്‍ക്ക് ജീവന് നഷ്ടമായി.