LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

1000 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈനായി അടക്കണം- കെഎസ്ഇബി

തിരുവനന്തപുരം: ആയിരം രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈനായി അടക്കണമെന്ന്  കെഎസ്ഇബി. വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം പരിഷ്ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ആയിരം രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലിനാണ് ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വെയറില്‍ മാറ്റമുണ്ടാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ തീരുമാനത്തിലൂടെ ഗാര്‍ഹികോപയോക്താക്കളില്‍ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാന്‍ കഴിയും. കാഷ്യര്‍മാരെ പുനര്‍വിന്യസിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. രണ്ടായിരത്തോളം വരുന്ന കാഷ്യര്‍ തസ്തിക പകുതിയായി കുറയ്ക്കാനും  ഇതുവഴി സാധിക്കും. അഞ്ഞൂറ്റിയെഴുപത്തിമൂന്ന് പേരാണ് ഈ മാസം വൈദ്യുതിബോര്‍ഡിലെ വിവിധ തസ്തികയില്‍ നിന്നും വിരമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒഴിവു വരുന്ന തസ്തികകളിലേക്ക് കാഷ്യര്‍മാര്‍ക്ക് പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്.

വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ വിവിധ ബാങ്കുകളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്, ഭീം, ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ, ബിബിപിഎസ് ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ചും വൈദ്യുതി ബിൽ അടയ്ക്കാം. 2021 ജൂലൈ 31 വരെ കെഎസ്ഇബിയുടെ കസ്റ്റമർ കെയർ പോർട്ടലായ wss.kseb.in വഴിയും കെഎസ്ഇബി എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ ഫീസ് പൂർണമായി ഒഴിവാക്കിയിട്ടുണ്ടെന്നും വൈദ്യുത ബോര്‍ഡ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More