LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

80:20 അനുപാതം: ന്യായമായ വിധിയെന്ന് ജോസഫ്; പഠിച്ചിട്ട് പറയാമെന്ന് ജോസ്

കൊച്ചി: ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട കോടതിവിധി സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കുന്നതാണ് എന്ന് കേരളാ കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ ഫണ്ട് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധി തികച്ചും ന്യായയുക്തമാണ്. അത് നടപ്പിലാക്കണമെന്നും പി.ജെ. ജോസഫ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം അര്‍ഹതപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ്‌ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് കോടതി വിധിയില്‍ നിന്ന് മനസ്സിലാക്കുന്നത് എന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പ്രതികരിച്ചു. വിധി സംബന്ധിച്ചുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ വിധിപ്പകര്‍പ്പ് പഠിച്ചതിനുശേഷം നടത്താമെന്ന് ഇടതുമുന്നണി ഘടകകക്ഷി നേതാവ് കൂടിയായ ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്‌ അടക്കമുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നാണ് ഇന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടത്. ഈ പദ്ധതി ഫണ്ടില്‍ നിന്ന് മുസ്ലീങ്ങള്‍ക്ക് 80% വും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ലത്തീന്‍ വിഭാഗം എന്നിവര്‍ക്ക് 20% വുമായി നിശ്ചയിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More