LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്കോളര്‍ഷിപ്പ്‌: 80:20 നിലനില്‍ക്കില്ല - ഹൈക്കോടതി

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്‌ അടക്കമുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. ഈ പദ്ധതി ഫണ്ടില്‍ നിന്നുള്ള വിഹിതം മുസ്ലീങ്ങള്‍ക്ക് 80% വും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ലത്തീന്‍ വിഭാഗം എന്നിവര്‍ക്ക് 20% വുമായി നിശ്ചയിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവടങ്ങിയ ബെഞ്ചിന്‍റെതാണ് വിധി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ പ്രകാരം ജനസംഖ്യ കണക്കാക്കി, ആനുപാതികമായും തുല്യ പരിഗണയോടെയും വിദ്യാര്ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്‌ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും കോടതി ഉത്തരവില്‍ പറഞ്ഞു. സ്കോളര്‍ഷിപ്പ്‌ വിതരണത്തില്‍ 80:20 അനുപാതം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതി വിധിയില്‍ പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്റെ വ്യവസ്ഥകളെ സര്‍ക്കാര്‍ ഉത്തരവിനാല്‍ മറികടക്കാനാവില്ല. ന്യൂനപക്ഷങ്ങളെ മുസ്ലീം, ക്രിസ്ത്യന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് മതനിരപേക്ഷതക്ക് എതിരാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ പിന്നോക്കാവസ്ഥ വേര്‍തിരിച്ചു കാണിക്കാന്‍ കേന്ദ്ര, സംസ്ഥാന കമ്മീഷനുകള്‍ക്ക് അധികാരമില്ലെന്നും കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവത്തില്‍ പറഞ്ഞു.

പാലക്കാട് സ്വദേശി ജസ്റ്റിന്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വിധി ഉണ്ടായിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More