LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 1.65 ലക്ഷം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ മരണനിരക്കില്‍ കാര്യമായ വ്യത്യാസമില്ല. കഴിഞ്ഞ 46  ദിവസങ്ങളില്‍  റിപ്പോര്‍ട്ട്‌ ചെയ്ത ഏറ്റവും കുറഞ്ഞ കണക്കാണിത്. 

 24 മണിക്കൂറിനുള്ളില്‍ 20,63,839 സാമ്പിളുകളാണ് പരിശോധനക്ക് വിധയമാക്കിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത് 2,78,94,800 കൊവിഡ് കേസുകളാണ്. ഇതില്‍ രോഗമുക്തി നേടിയിരിക്കുന്നത് 2,54,54,320 ആളുകളാണ്. ഇന്നലെ രാജ്യത്ത് 3,617 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണം 3,25,972 ആണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വകാര്യ ആശുപത്രികള്‍, നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വാക്സിനേഷന്‍ ഒരുക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഹോട്ടലുകളില്‍ വച്ച് വാക്ന്‍സിനേഷന്‍ നടത്തുന്നത് ചട്ട വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍,ജീവനക്കാര്‍ക്ക് വേണ്ടി സ്വകാര്യ ഓഫീസുകള്‍ എന്നിവടങ്ങളില്‍ വെച്ച് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു. സര്‍ക്കാരിന്‍റെ  കൊവിഡ് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കും എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 65% കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കേരളത്തില്‍ ഇന്നലെ  23,513 ഉം, തമിഴ്‌നാട്ടില്‍ 30,016 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 20,628 പേര്‍ക്കും, മഹാരാഷ്ട്രയില്‍  20,295 ആളുകള്‍ക്കുമാണ്   രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More