തൃശ്ശൂര്‍: തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് മുഴുവനായി തുറക്കാന്‍ ധാരണയായി. വ്യാപാരികളുമായി , മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, കെ.രാജന്‍ ,ആര്‍.ബിന്ദു എന്നിവരാണ് ചര്‍ച്ച നടത്തിയത്.
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. മൂവായിരത്തോളം കുടുംബങ്ങളാണ് ശക്തന്‍ മാര്‍ക്കറ്റിനെ ആശ്രയിച്ച് കഴിയുന്നത്. ഇനിയും മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടാല്‍ ഇത് നിരവധി പേരുടെ ജീവനെ ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അഞ്ഞുറോളം സ്ഥാപനങ്ങള്‍ മാര്‍ക്കറ്റില്‍ പ്രവര്ത്തിക്കുന്നുണ്ടെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നത്. പഴം പച്ചക്കറി, പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന 500 കടകളാണ് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ഉള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ക് ഡൌണ്‍ നീട്ടാന്‍ ഇന്നലെ ധാരണയായിരുന്നു. വകുപ്പ് മേധാവികളുമായി രാവിലെ നടന്ന ചര്‍ച്ചയിലാണ് ലോക്ക് ഡൌണ്‍ നീട്ടാന്‍ ധാരണയായത്. സംസ്ഥാനത്ത് കൊവിഡ് പോസറ്റിവിറ്റി നിരക്ക് കുറവുണ്ടെങ്കിലും നിയന്ത്രണം തുടരണമെന്ന വിദഗ്ദരുടെ അഭിപ്രായം മാനിച്ചാണ് ലോക്ക് ഡൌണ്‍ നീട്ടിയത്. കയര്‍ കശുവണ്ടി ഫാക്റികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. മദ്യശാലകള്‍ തുറക്കില്ല. ആപ്പ് വഴിയും വില്പനയുണ്ടാവില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു.