LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലക്ഷദ്വീപിലെ നാളികേര ഷെഡുകൾ പൊളിക്കും; നടപടി ടൂറിസം വികസനത്തിന്

ലക്ഷദ്വീപിൽ നാളികേരം സൂക്ഷിക്കുന്ന ഷെഡുകൾ പൊളിക്കാൻ നീക്കം. ബം​ഗാര ദ്വീപിലെ ഷെഡുകളാണ് പൊളിക്കുക. അ​ഗത്തി ഡെപ്യൂട്ടി കളക്ടർ ഇത് സംബന്ധിച്ച് ഉത്തരവ്  ഇറക്കി. ദ്വീപിലെ ടൂറിസം വികസനത്തിന് വേണ്ടിയാണ് കേര കർഷകർ നിർമിച്ച ഷെഡുകൾ പൊളിക്കുന്നത്. ഷെഡുകൾക്ക് 50 വർഷത്തിലധികം പഴക്കമുണ്ട്. ബം​ഗാര ദ്വീപിൽ ഇത്തരത്തിൽ നൂറുകണക്കിന് ഷെഡുകളാണുള്ളത്. ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവിനെതിരെ കർഷകർ കടത്ത പ്രതിഷേധത്തിലാണ്.

നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. നേരത്തെ ദ്വീപിലെ മത്സ്യ ഷെഡുകൾ പൊളിച്ച് നീക്കിയിരുന്നു. മത്സ്യ തൊഴിലാളികളുടെ എതിർപ്പ് മറികടന്നാണ് മത്സ്യങ്ങൾ സൂക്ഷിക്കുന്ന ഷെഡുകൾ പൊളിച്ചത്. പൊക്ലൈനർ ഉപയോ​ഗിച്ചാണ് മത്സ്യഷെഡുകൾ പൊളിച്ചു നീക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോടാ പട്ടേൽ ഇന്ന് ലക്ഷ​ദ്വീപിലെത്തും. ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ദ്വീപിനും പുറത്തും ശക്തമാകുന്നതിനിടെയാണ് പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. വിവാദ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് പട്ടേലിന്റെ  നീക്കം. ദ്വീപ് നിവാസികൾ രൂപീകരിച്ച കോർകമ്മിറ്റി അഡ്മിനിസ്ട്രേറ്ററുമായി സംസാരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് കോർ കമ്മിറ്റി രൂപീകരിച്ചത്. വിവാദ പരിഷ്കാരങ്ങളിൽ നിന്ന് പിന്നോട്ട് പോവാൻ അഡ്മിനിസ്ട്രേറ്റർ തയ്യാറാവാത്ത സാഹചര്യത്തിൽ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് അഡ്മിനിസ്ടേറ്ററുമായി ചർച്ച നടത്തുന്നത്.

ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശക വിലക്ക് വരും. സന്ദർശക പാസിൽ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. ലക്ഷദ്വീപില്‍ പ്രതിഷേധം കടുക്കുന്നതിനിടെയാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി എഡിഎം ഉത്തരവിറക്കിയത്. എഐസിസി സംഘവും ഇടത് എംപിമാരും ദ്വീപ് സന്ദര്‍ശിക്കാൻ അനുമതി തേടിയിരുന്നു. 

ലക്ഷദ്വീപില്‍ യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കാന്‍ ആറംഗ കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കി.  കവരത്തി എഡിഎമ്മിനാകും ലക്ഷദ്വീപിലേക്കുള്ള  അനുമതി നല്‍കാന്‍ ഇനി മുതല്‍ അധികാരമുള്ളത് . സന്ദര്‍ശകര്‍ക്ക് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. 

ലക്ഷദ്വീപ് കലക്ടര്‍ എസ് അഷ്കർ അലിക്കെതിരെ പ്രതിഷേധിച്ച കൂടുതൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ 12 പേർ റിമാൻഡിലാണ്.   ഗൂഡാലോചന, നിയമവിരുദ്ധമായി ഒത്തുചേരൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More