മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുളള #ArrestBillGates ഹാഷ്ടാഗ് ട്രെന്‍ഡിംഗായിക്കൊണ്ടിരിക്കുകയാണ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്(ബി.എം.ജി.എഫ്) 2009-ല്‍ തെലങ്കാനയിലെ ഖമ്മത്തില്‍ ദരിദ്രരായ ആദിവാസി പെണ്‍കുട്ടികളില്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ അനധികൃതമായി ക്ലിനിക്കല്‍ പരീക്ഷണം നടത്തിയെന്നാണ് ബില്ഗേറ്റ്സിനെതിരായ ആരോപണം.
ഗ്രേറ്റ് ഗെയിം ഇന്ത്യ എന്ന ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സിയാറ്റില്‍ ആസ്ഥാനമായ പ്രോഗ്രാം ഫോര്‍ അപ്രോപ്രിയേറ്റ് ടെക്നോളജി ഇന്‍ ഹെല്‍ത്ത് എന്ന എന്‍ജിഒ, ബിഎംജിഎഫിന്റെ ധനസഹായത്തോടെ പത്തുമുതല്‍ പതിനാല് വയസുവരെയുളള 14,000 ആദിവാസി പെണ്‍കുട്ടികളില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിനാണ് പരീക്ഷിച്ചത്. നിരവധിപേര്‍ക്ക് ഇതുമൂലം രോഗബാധിതരായെന്നും മരുന്ന് കുത്തിവച്ച പെണ്‍കുട്ടികളില്‍ നാലുപേര്‍ മരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സര്‍ക്കാര്‍ സ്കൂളുകളുടെ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിച്ചിരുന്ന കുട്ടികളിലായിരുന്നു പരീക്ഷണം എന്നതിനാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പരീക്ഷണത്തെക്കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു. മെയ് 25-ന് പുറത്തിറങ്ങിയ ഗ്രേറ്റ് ഗെയിം ഇന്ത്യയുടെ ലേഖനം വൈറലായതോടെയാണ് ബില്‍ ഗേറ്റ്സിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാമ്പയിന് നടക്കുന്നത്.