LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ്19:താജ്മഹല്‍ അടച്ചു

ലോകാത്ഭുതങ്ങളില്‍ ഒന്നായ ആ​ഗ്രയിലെ താജ്മഹല്‍ അടച്ചു. രാജ്യത്ത് കോവിഡ്19 പടരുന്ന സാഹചര്യത്തിലാണ് താജ്മഹൽ അടച്ചത്.  മാര്‍ച്ച് 31 വരെയാണ് സന്ദർശകർക്ക് വിലക്കുള്ളത് .

ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലം എന്ന നിലയിലാണ് അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. മാര്‍ച്ച് അവസാനം വരെ താജ്മഹാല്‍ അടച്ചിടാന്‍ ഉത്തരവിടണമെന്ന് ആഗ്രയുടെ മേയര്‍ നവീന്‍ ജയിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  താജ് മഹലിന് പുറമെ രാജ്യത്തിലുടനീളമുള്ള മറ്റ് സ്മാരകങ്ങളും അടച്ചിടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

താജ് മഹല്‍ അടച്ചുപൂട്ടിയത് രാജ്യത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും. കേന്ദ്ര പുരാവസ്തുവകുപ്പിന് കീഴിലുള്ള എല്ലാ ചരിത്രസ്മാരകങ്ങളും അടച്ചിടാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ തീരമാന പ്രകാരമാണ് നടപടി. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം വരുംവരെ സ്മാരകങ്ങളെല്ലാം അടച്ചിട്ടേക്കുമെന്നും റി്‌പ്പോര്‍ട്ടുകള്‍ ഉണ്ട്.

Contact the author

web desk