LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ. കെ. രമക്കെതിരെ ചട്ടലംഘനത്തിന് സ്പീക്കർ നടപടിയെടുക്കില്ല

തിരുവനന്തപുരം: നിയമസഭയില്‍ ബാഡ്ജ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്തതിന് വടകര എംഎല്‍എ കെ. കെ. രമയ്‌ക്കെതിരെ നിയമനടപടിയുണ്ടാവില്ല. നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കെ. കെ. രമ പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. ടിപി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജ് ധരിച്ചാണ് കെ. കെ. രമ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത്. കെ. കെ.  രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നാരോപിച്ച് ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടിപി പ്രേംകുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുളളതാണ്, അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. സ്പീക്കര്‍ക്ക് മറുപടിയായി 'നെഞ്ചിലുണ്ടാവും മരണം വരെ' എന്ന അടിക്കുറിപ്പോടുകൂടി  ടിപിയുടെ ചിത്രമുളള ബാഡ്ജ് ധരിച്ച ചിത്രം കെ. കെ. രമ ഫേസ്ബുക്കില്‍  പോസ്റ്റ്‌ ചെയ്തിരുന്നു. തന്‍റെ പ്രവൃത്തിയില്‍  ചട്ടലംഘനമൊന്നുമില്ലെന്നും കാര്യങ്ങളെല്ലാം  പരിശോധിച്ച ശേഷമാണ് അങ്ങനെ ചെയ്തതെന്നും കെ. കെ. രമ പറഞ്ഞു.  തന്റെ വസ്ത്രത്തിന്റെ ഭാഗമായാണ് ബാഡ്ജ് ധരിച്ചത്. സ്പീക്കര്‍ അത്  പരിശോധിക്കട്ടെ എന്നും എന്നിട്ട് തൂക്കിക്കൊല്ലാനാണ് വിധിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്യട്ടേ എന്നും കെ.കെ. രമ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വടകര മണ്ഡലത്തില്‍ നിന്നും യുഡിഎഫ് പിന്തുണയോടെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായാണ് കെ. കെ. രമ മത്സരിച്ചത്. 7491 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് അവര്‍ നിയമസഭയിലേക്കെത്തുന്നത്. 


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More