LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദ്വീപിലെ ഡ്രെക്കോണിയന്‍ നിയമം അറബിക്കടലിലെറിയണം - വി ഡി സതീശന്‍

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളൂവെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ഡ്രെക്കോണിയന്‍ നിയമം അറബിക്കടലിലെറിയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ലക്ഷദ്വീപ് പ്രമേയത്തെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ലക്ഷദ്വീപില്‍ സാംസ്കാരിക അധിനിവേശമാണ് അഡ്മിനിസ്ട്രേറ്ററിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ തന്‍റെ കക്ഷിയും പ്രതിപക്ഷ കക്ഷികളും പിന്തുണയ്ക്കുന്നു- വി ഡി സതീശന്‍ പറഞ്ഞു.

ഏറ്റവും സമാധാനപരമായി ജീവിക്കുന്ന ലക്ഷദ്വീപ്‌ ജനതക്ക് നേരെ നടക്കുന്ന ഈ നടപടി ഒരു സൂചനയാണ്, ഇന്നലെ കാശ്മീര്‍, ഇന്ന് ദ്വീപ്‌, നാളെ കേരളം എന്ന നിലയിലാണ് ഇത് നടപ്പാക്കുന്നത്. സംഘപരിവാറിന് ഇഷ്ടമില്ലാത്ത സ്ഥലമാണ് കേരളം. അവര്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥലങ്ങളിലൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവരും- മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്ററുടെ നടപടി ഇന്ത്യയെന്ന മഹത്തായ ആശയത്തെയും ഒരു റിപ്പബ്ലിക് എന്ന നിലയിലുള്ള രാജ്യത്തിന്‍റെ നിലനില്‍പിനാധാരമായ ഭരണഘടനയേയുമാണെ ന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. രാജ്യസ്നേഹമുള്ള ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന നടപടിയല്ല ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ചിട്ടുള്ളത് എന്നും ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു. തുടര്‍ന്ന് പി ടി തോമസ്, എന്‍ ഷംസുദ്ദീന്‍, അനൂപ്‌ ജേക്കബ് തുടങ്ങിയവര്‍ അവതരിപ്പിച്ചവയില്‍ നിന്ന് ചില നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് പ്രമേയം സഭ ഐക്യകണ്ഠേന പാസ്സാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More