LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സീരിയലിലെ ഉത്തമനായ ഭര്‍ത്താവ്': ഭാര്യയെ മര്‍ദ്ദിച്ചതിന് നടന്‍ കരണ്‍ മെഹ്‌റയ്‌ക്കെതിരെ കേസ്

മുംബൈ: പ്രമുഖ ടെലിവിഷന്‍ അഭിനേതാവ് കരണ്‍ മെഹ്‌റയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. രാജ്യത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ടെലിവിഷന്‍ പരമ്പരയായ 'യെ രിശ്താ ക്യാ കെഹ് ലാത്താ ഹെ'യില്‍ ഉത്തമനായ ഭര്‍ത്താവായി വേഷമിട്ടയാളാണ് ഭാര്യയെ മര്‍ദ്ദിച്ചതിന് അറസ്റ്റിലായത്. വീട്ടില്‍ വാക്കുതര്‍ക്കങ്ങളുണ്ടായതിനെത്തുടര്‍ന്ന് കരണ്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ നിഷാ റാവല്‍ ആരോപിക്കുന്നു. ഇന്ന് രാവിലെയാണ് കരണിനെതിരായ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കരണിന്റെ ഭാര്യ നിഷാ റാവല്‍ പ്രശസ്ത നടിയും മോഡലുമാണ്. കൊക്കോ കോള, സണ്‍സില്‍ക്ക് ഷാംപു തുടങ്ങി ഒട്ടേറേ പരസ്യചിത്രങ്ങളിലും, ഏതാനും ബോളീവുഡ് ചിത്രങ്ങളിലും നിഷ അഭിനയിച്ചിട്ടുണ്ട്. നിഷയും കരണും ഒരുമിച്ച് ഡാന്‍സ് റിയാലിറ്റി ഷോയായ 'നച്ച് ബലിയേ'യില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. മോഡലിംഗിലൂടെയാണ് ഇരുവരും കരിയര്‍ ആരംഭിക്കുന്നത്. ആറു വര്‍ഷത്തോളം പ്രണയിച്ചാണ് ഇരുവരും വിവാഹിതരാവുന്നത്. സമൂഹമാധ്യമങ്ങളില്‍ വലിയ ഫോളോവേഴ്‌സാണ് ഇരുവര്‍ക്കുമുളളത്. ഇന്‍സ്റ്റഗ്രാമില്‍ കരണ്‍ മെഹ്‌റയ്ക്ക് 6.45 ലക്ഷം ഫോളോവേഴ്‌സും നിഷാ റാവലിന് 9.35 ലക്ഷം ഫോളോവേഴ്‌സുമാണുളളത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More