LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുരേന്ദ്രനുമായി ഇടപാട് നടത്താന്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല- സികെ ജാനു

സുല്‍ത്താന്‍ ബത്തേരി: ഇടതുപക്ഷത്തില്‍ നിന്ന് എന്‍ഡിഎയിലേക്ക് വരാനായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് സികെ ജാനു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും സികെ ജാനു പറഞ്ഞു.

തനിക്ക് കേരളത്തില്‍ ആരുമായും സംസാരിക്കാന്‍ കഴിയും. കേന്ദ്രമന്ത്രി അമിത്ഷായോടുപോലും തനിക്ക് ബന്ധമുണ്ട്. സുരേന്ദ്രനുമായി കാശിടപാട് നടത്തണമെങ്കില്‍ അതിന് ഒരു ഇടപാടുകാരിയുടെ ആവശ്യമില്ലെന്നും ജാനു പറഞ്ഞു. സികെ ജാനുവിന് കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയുടെ വെളിപ്പെടുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഒരു കേന്ദ്രമന്ത്രിസ്ഥാനവുമാണ് സികെ ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കെ സുരേന്ദ്രന്‍ അംഗീകരിച്ചില്ല. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പത്ത് ലക്ഷം രൂപ സികെ ജാനു ആവശ്യപ്പെട്ടതായും പ്രസീത വെളിപ്പെടുത്തി. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രശ്‌നത്തിലായ ബിജെപിയെ കൂടുതല്‍ കുരുക്കുന്നതാണ് സികെ ജാനുവുള്‍പ്പെട്ട പണമിടപാട്. സികെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചതും കുഴല്‍പ്പണമാണെന്ന് ആരോപണമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More