LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലക്ഷ​ദ്വീപ് സന്ദർശിക്കാൻ അനുമതി നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങി ഇടത് എംപിമാർ

കവരത്തി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾ നേരിൽ കണ്ട് മനസിലാക്കാൻ ലക്ഷ​ദ്വീപ് സന്ദർശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന് കത്ത് നൽകി. ഇതേ ആവശ്യം ഉന്നയിച്ച് അഡ്മിനിസ്ട്രേറ്റർക്കും എംപിമാർ കത്തുനൽകിയിട്ടുണ്ട്. 

കേരളത്തിൽ നിന്നുള്ള ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി ശിവദാസന്‍, കെ സോമപ്രസാദ്, എ എം ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് സന്ദർശനാനുമതി തേടിയത്. അനുമതി നിഷേധിച്ചാൽ കോടതിയെ സമീപിക്കാനും എംപിമാരുടെ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, പ്രഫുല്‍ പട്ടേലിന് എതിരായ പ്രതിഷേധം കടുപ്പിക്കാൻ  സേവ് ലക്ഷദ്വീപ് ഫോറം തീരമാനിച്ചു.  പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് 12 മണിക്കൂർ നിരാഹാര സമരം ഫോറം തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് സമര പരിപാടികൾക്ക് രൂപം നൽകിയത്. എല്ലാ ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഉപ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More