LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭക്ഷണത്തിനൊപ്പം സാലഡ് നൽകാത്തതിന് ഭാര്യയെ കുത്തിക്കൊന്നു

ഭക്ഷണത്തിനൊപ്പം സാലഡ് നൽകാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ​അക്രമത്തിൽ ​ഗുരുതരമായി പരുക്കേറ്റ് മകൻ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ഷാലി ജില്ലയിലാണ് സംഭവം. പ്രതി മുരളി സിം​ഗിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭക്ഷണത്തിനൊപ്പം ഉള്ളി നൽകിയില്ലെന്ന് പറഞ്ഞ് മുരളി സിം​ഗ് ഭാര്യയായ സുദേഷിനെ കത്തികൊണ്ട് അക്രമിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് 20 കാരനായ മകൻ അജയ് സിം​ഗിന് പരുക്കേറ്റത്. തുടർന്ന് മുരളി സിം​ഗ് ഒളിവിൽ പോയി.

കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അജയ് സിം​ഗിന്റെ നില​ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More