LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'മത്സരിക്കാതിരിക്കാന്‍ 2.5 ലക്ഷവും ഫോണും തന്നു'; കെ സുരേന്ദ്രന്റെ അപരന്‍ കെ. സുന്ദരയുടെ വെളിപ്പെടുത്തല്‍

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അപരനായി മത്സരിക്കാന്‍ പത്രിക നല്‍കിയ കെ. സുന്ദരയ്ക്ക് പിന്മാറാനായി രണ്ടര ലക്ഷം രൂപയും ഫോണും ലഭിച്ചെന്ന് വെളിപ്പെടുത്തല്‍. വൈന്‍ പാര്‍ലറും വാഗ്ദാനം ചെയ്തിരുന്നു. 'പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ജയിച്ചശേഷം ബാക്കി നല്‍കാമെന്ന് സുരേന്ദ്രന്‍ വാക്കുനല്‍കിയെന്ന്' കെ. സുന്ദര പറഞ്ഞു. പ്രദേശത്തെ ബിജെപി നേതാക്കളാണ് പണം വീട്ടിലെത്തിച്ചത്. കെ. സുരേന്ദ്രന്‍ തന്നോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സുന്ദര പറഞ്ഞു.

ബിഎസ്പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേന്ന് ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നീട് സുന്ദര ബിജെപിയില്‍ ചേരുകയായിരുന്നു. 2016-ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി വലിയ തോതില്‍ പണമൊഴുക്കിയതായി ആരോപണങ്ങളുണ്ട്. കൊടകര കുഴല്‍പ്പണക്കേസും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലെത്തി നില്‍ക്കുകയാണ്. സി. കെ. ജാനുവിന് പത്ത് കെ. സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയതായി ജെആര്‍പി സംസ്ഥാന ട്രഷറല്‍ പ്രസീത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കെ. സുരേന്ദ്രനും പ്രസീതയും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനുപിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More