LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെഎസ്ആര്‍ടിസി എന്ന പേര് മാറ്റില്ല, തുടര്‍ന്നും ഉപയോഗിക്കുമെന്ന് കര്‍ണാടക

ബംഗളുരു: കെഎസ്ആര്‍ടിസി എന്ന പേര് മാറ്റില്ലെന്ന് കര്‍ണാടക. തങ്ങളുടെ ഹര്‍ജിയില്‍ അന്തിമവിധി ഇതുവരെ വന്നില്ലെന്നും കേരളത്തിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്നും കര്‍ണാടക ആര്‍ടിസി എംഡി പ്രസ്താവനയിലൂടെ അറിയിച്ചു. ട്രേഡ്മാര്‍ക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് കെഎസ്ആര്‍ടിസി എന്ന പേര് തുടര്‍ന്നും ഉപയോഗിക്കും അതിന് നിയമതടസങ്ങളൊന്നുമില്ലെന്നാണ് കര്‍ണാടകയുടെ വാദം.

കേരളം വിധിയുടെ പകര്‍പ്പ് നല്‍കുകയാണെങ്കില്‍ വിശദമായ മറുപടി നല്‍കും. കേരളാ ഗതാഗത മന്ത്രി ആന്റണി രാജുവിന് വിധിയുടെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും കര്‍ണാടക ആര്‍ടിസി അറിയിച്ചു. അതേസമയം കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടകയ്ക്ക് വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് കേരള ആര്‍ടിസി.  വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറല്ല. നിലപാട് കര്‍ണാടകയെ അറിയിക്കും. ആവശ്യമെങ്കില്‍ സെക്രട്ടറി തലത്തിലും മന്ത്രിതലത്തിലും ചര്‍ച്ച നടത്തുമെന്നും കേരള ആര്‍ടിസി എംടി ബിജു പ്രഭാകര്‍ പ്രതികരിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും കേരളത്തിന് നല്‍കി കഴിഞ്ഞ ദിവസമാണ് ഉത്തരവായത്. കര്‍ണാടകയുമായി വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രിയുടേതാണ് ഉത്തരവ്. കേരളത്തിന്റെയും കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ പൊതുഗതാഗത വാഹനങ്ങളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന പേരായിരുന്നു കെഎസ്ആര്‍ടിസി.

2014-ല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അത് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാണിച്ച് കര്‍ണാടക നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷ സമര്‍പിച്ചു. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ‘കെഎസ്ആര്‍ടിസി’ കേരളത്തിന് സ്വന്തമായത്. ട്രേഡ് മാര്‍ക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും, കേരളത്തിന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു.
Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More