വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി കുഴല്‍ക്കിണര്‍ കുഴിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തില്‍ ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസ് എടുക്കാന്‍ സാധിക്കും. അതിനാല്‍ കുഴൽകിണൽ കുഴിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം, സർവേ നമ്പർ, നിർമിക്കുന്നതിന്റെ ആവശ്യം, എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അപേക്ഷ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിക്ക് സമർപ്പിക്കണം. അപേക്ഷ ലഭിച്ചാൽ സെക്രട്ടറി സ്ഥലം പരിശോധിക്കും.
കുടിവെള്ളത്തിന്‍റെ ആവശ്യത്തിന് മാത്രമാണ് കുഴൽകിണർ നിർമ്മിക്കുന്നത്, അപേക്ഷകന് സ്വന്തമായി കുടിവെള്ളം ലഭ്യമാകുന്ന കിണറോ, കുടിവെള്ള കണക്‌ഷനോ ഇല്ല തുടങ്ങിയ കാര്യങ്ങൾ ബോധ്യപ്പെട്ടാൽ സെക്രട്ടറിക്ക് കുഴൽകിണർ നിർമിക്കാൻ അനുമതി നൽകാം. 30 മീറ്ററിനുള്ളിൽ കുടിവെള്ള സ്രോതസ്സില്ലെന്ന കാര്യവും ഉറപ്പുവരുത്തണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുഴല്‍ക്കിണര്‍ കുഴിക്കുന്ന ഏജന്‍സി തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചതിന് ശേഷം അതിലെ വെള്ളം കച്ചവടം ചെയ്യുന്നതോ, ദുരുപയോഗം ചെയ്യുന്നതോ, അമിതമായി ജലചൂഷണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് സാധിക്കും.