കൊല്‍ക്കൊത്ത: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കടത്തിയെന്ന ആരോപണത്തില്‍ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദൂ അധികാരിക്കെതിരെ പൊലിസ് കേസെടുത്തു. സഹോദരന് സൌമേന്ദൂവും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സുവേന്ദൂ അധികാരി മുന്‍പ് മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന കാന്തി മുന്‍സിപ്പാലിറ്റി അഡ്മിനിസ്ട്രെട്ടിവ് ഓഫീസറുടെ പരാതിയിലാണ് കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം 21 സഹോദരന്മാര് ഒന്നിച്ച് നല്കിയ നിര്‍ദ്ദേശമനുസരിച്ച് ദുരിതാശ്വാസ സാധനങ്ങള്‍ ഒന്നടങ്കം ഓഫീസില്‍ നിന്ന് കടത്തിയെന്നാണ് ആരോപണം. മുന്‍സിപ്പാലിറ്റി ഓഫീസ് ഗോഡൌണില്‍ നിന്നാണ് സാധനങ്ങള്‍ കടത്തിയത്. ഇതേ ആരോപണം തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി തുടര്‍ച്ചയായി ഉന്നയിച്ചുവരുന്നതിനിടയിലാണ് ബിജെപിയുടെ പശ്ചിമ ബംഗാള്‍ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദൂ അധികാരി ഇപ്പോള്‍ കേസില്‍ കുടുങ്ങിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക