LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് കൊവിഡ്‌ മരണങ്ങള്‍ പതിനായിരത്തിനടുത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ മരണങ്ങള്‍ പതിനായിരത്തിനടുത്തെന്ന് കണക്കുകള്‍. സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് ഒൻപതിനായിരത്തി തൊള്ളായിരത്തി നാല്പത്തിയാറ് മരണങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഇന്നലെ പ്രതിദിന മരണസംഖ്യ 227 ആണ്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. മരിച്ചവരില്‍ 2600 ലേറെപ്പേര്‍ 60 വയസിന് താഴെ പ്രായമുള്ളവരാണ്.

സംസ്ഥാനത്ത് ലോക്ഡൌണ്‍ തുടരണമോയെന്ന തീരുമാനം ഇന്ന് ഉണ്ടാകും. ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 10%ത്തില്‍  താഴെ ആയിട്ട് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കിയാല്‍ മതിയെന്ന് ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ ഇന്നലെ 14,672 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More