LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗോ മാതാവല്ലെ! തീറ്റിപ്പോറ്റിക്കോളൂ - സമരത്തിന് ഗോക്കളെ ഒപ്പംകൂട്ടി ഹരിയാനയിലെ കര്‍ഷകര്‍

ഡല്‍ഹി: ഹരിയാനയിലെ ഫത്തേഹാബാദ് പൊലീസ് സ്റ്റേഷനിലേക്ക് പശുവിനെ കൊണ്ടുവന്ന് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം. ജെജെപി എംഎല്‍എ ദേവേന്ദ്രസിംഗ് ബാബ്ലിയുടെ നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരെയും വിട്ടയക്കണെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ പശുവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതുകണ്ട 41-ാമത്തെ സാക്ഷിയാണ് പശുവെന്ന് കര്‍ഷകര്‍ പറയുന്നു. പശുവിന് പുല്ലും വെളളവും നല്‍കേണ്ടത് ഇനി പൊലീസുകാരുടെ ഉത്തരവാദിത്വമാണെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.

'നിലവിലെ സര്‍ക്കാര്‍ സ്വയം പശുവിന്റെ ആരാധകരായും പശുപ്രേമികളായുമാണ് കണക്കാക്കുന്നത്. അവര്‍ പവിത്രമായി കാണുന്ന പശുവിനെ ഒരു പ്രതീകമായാണ് ഞങ്ങള്‍ കൊണ്ടുവന്നത്. അതിന്റെ സാന്നിദ്ധ്യം സര്‍ക്കാരിന്റെ മനോഭാവത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഒരാള്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബിജെപി സഖ്യകക്ഷിയായ ജെജെപിയുടെ എംഎല്‍എ ദേവേന്ദ്രസിംഗ് ബാബ്ലിയുടെ വീട് വളഞ്ഞുവെന്നാരോപിച്ച് വികാസ് സസാര്‍, രവി ആസാദ് എന്നീ കര്‍ഷകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കര്‍ഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകനേതാക്കളും ജില്ലാ ഭരണകൂടവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയമായതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. കര്‍ഷക നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്ത്വത്തിലാണ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആറ് മാസം പിന്നിട്ടു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധികളെല്ലാം തളളിയ കര്‍ഷകര്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.  കര്‍ഷകരെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More