LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരു മാങ്ങക്ക് ആയിരം രൂപ !

ഒരു മാമ്പഴത്തിന് ആയിരം രൂപയോ ? ഞെട്ടണ്ട സംഭവം സത്യമാണ്. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയില്‍ കൃഷി ചെയ്യുന്ന നൂര്‍ജഹാന്‍ എന്ന മാമ്പഴത്തിനാണ് ഈ കൂടിയ വില. പിടിഐ ആണ് വ്യത്യസ്തമായ ഈ മാമ്പഴത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. നൂര്‍ജഹാന്‍ മാമ്പഴം ഒന്നിന് അഞ്ഞൂറ് മുതല്‍ ആയിരം രൂപ വരെയാണ് വില.

അതിന്റെ വലിപ്പത്തിനും ഭാരത്തിനുമനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. അനുകൂലമായ കാലാവസ്ഥ മൂലം ഇത്തവണ മാമ്പഴത്തിന്റെ വിളവെടുപ്പ് മികച്ചതായെന്ന് കര്‍ഷകര്‍ പറയുന്നു.

ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നുളള അലിരാജ്പൂര്‍ ജില്ലയിലെ കത്തിവാഡ പ്രദേശത്ത് മാത്രമാണ് ഈ മാമ്പഴം കൃഷി ചെയ്യുന്നത്. അഫ്ഗാനീ വേരുകളുളളവയാണ് നൂര്‍ജഹാന്‍ മാമ്പഴങ്ങള്‍.

മാമ്പഴങ്ങള്‍ ഓരോന്നിനും ആയിരം രൂപ വരെ വില നിശ്ചയിച്ചിട്ടുണ്ട്. അവയ്ക്കായുളള ബുക്കിംഗ് അവസാനിച്ചുകഴിഞ്ഞുവെന്ന് കത്തിയവാഡയില്‍ നിന്നുളള കര്‍ഷകര്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു നൂര്‍ജഹാന്‍ മാമ്പഴത്തിന് രണ്ട് മുതല്‍ മൂന്നര കിലോ വരെ ഭാരമുണ്ടാവും. ജൂണ്‍ മാസം ആരംഭത്തിലാണ് മാമ്പഴത്തിന്‍റെ സീസണ്‍. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മാവുകള്‍ പൂക്കുക.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More