LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓപ്പറേഷന്‍ പി ഹണ്ട് : 28 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റില്‍. ഹാര്‍ഡ് ഡിസ്ക്, ലാപ്ടോപ് ഉള്‍പ്പെടെ 420 തൊണ്ടിമുതലും പിടിച്ചെടുത്തു. 

ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി പണം നല്‍കി വീഡിയോ കാണാവുന്ന ലിങ്കുകള്‍ കണ്ടെത്തിയിരുന്നു. കുട്ടികളുമായുള്ള ലൈംഗീക ദൃശ്യങ്ങളാണ് ഈ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. പോലീസ് പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്.  

വിദ്യാർത്ഥികൾ, ഐടി മേഖലയിൽ ഉള്ളവർ, ക്യാമറ, മൊബൈൽ കടക്കാർ തുടങ്ങിയവരാണിതിന്‍റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ദൃശ്യങ്ങൾ ഇവര്‍ പങ്കുവയ്ക്കുന്നത്. 328 കേസ് നിലവിൽ രജിസ്റ്റർ  ചെയ്തിട്ടുണ്ട്. പ്രതികൾ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഫോണും, ലാപ്ടോപ്പും മൂന്ന് ദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്യുകയാണ് പതിവ്. 493 പേരെയാണ്  ഓപ്പറേഷൻ പി ഹണ്ട് വഴി സംസ്ഥാനത്ത് ഇതുവരെ പിടികൂടിയിട്ടുള്ളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക്ക് ഡൗൺ കാരണം ഓൺലൈൻ ക്ലാസുകള്‍ സജീവമായിരിക്കുകയാണ്. അതിനാല്‍ കുട്ടികള്‍ ചതിക്കുഴിയിലേക്ക് വീഴാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഡാർക്നെറ്റ്, അശ്ലീല ഗ്രൂപ്പുകളുടെ ഉപയോഗം എന്നിവ കൂടി വരികയാണ്. വീടിനുള്ളിലെ വീഡിയോകൾ, ഫ്ലാറ്റുകളിൽ നിന്നുള്ളവ തുടങ്ങി നിരവധി അശ്ലീല ചിത്രങ്ങളാണ്  സമീപകാലത്ത് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ കാര്യങ്ങളില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 

Contact the author

Web Desk