LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി  നരേന്ദ്രമോദി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുക. കൊവിഡ് രണ്ടാം തരം​ഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ പല സംസ്ഥാനങ്ങളും ഘട്ടം ഘട്ടമായി പിൻവലിക്കാൻ ഒരുങ്ങുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.  ഇന്നലെ രാജ്യത്തെ കോവിഡ് കേസുകളിലെ പ്രതിദിനരോഗികള്‍ ഒരു ലക്ഷത്തിനടത്ത് എത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും സുപ്രാധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും ഇവരെ ലഭിച്ചിട്ടില്ല. അതേസമയം വാക്സിൻ നയത്തിൽ വരുത്തിയ മാറ്റം പ്രധാനമന്ത്രി വിശദീകരിച്ചേക്കും. 18- 44 പ്രായപരിധിയിലുള്ളവർക്ക് വാക്സിൻ നൽകാനുള്ള ചുമതല കേന്ദ്രം ഏറ്റെടുക്കുന്നതാണ് നയത്തിലെ പ്രധാനമാറ്റം.  വാക്സിനേഷൻ ആരംഭിച്ചതു മുതൽ സംസ്ഥാനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു ഇത്.  വാക്സീനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കും എന്ന് സൂചനയുണ്ട്. ഇത് സംബന്ധിച്ച് പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കും. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More