LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്തെ പ്രതിദിന കൊവിഡ്‌ കേസ് ഒരു ലക്ഷത്തില്‍ താഴെയായി

ഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ്‌ കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട്‌ ചെയ്ത ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,498 പേര്‍ക്കാണ്  കൊവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്. 2213 ആളുകളാണ് രാജ്യത്ത് ഇന്നലെ കൊവിഡ്‌ ബാധിച്ച് മരിച്ചത്. അതേസമയം, ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു. 94.29 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 

ഇന്ത്യയില്‍ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കി. B.1.1.28.2 എന്ന വകഭേദമാണ്  കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് വരുന്നവരിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെയാണ്  പുതിയ വകഭേദം കണ്ടെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് ലോക്ക് ഡൌണ്‍  ജൂണ്‍ 16 വരെ നീട്ടി. ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 10% ത്തില്‍  താഴെ വന്നതിന് ശേഷം ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കിയാല്‍ മതിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. സംസ്ഥാനത്ത് ഇന്നലെ കൊവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് 9313 ആളുകള്‍ക്കാണ്.13.2% ശതമാനമായി കേരളത്തിലെ ടെസ്റ്റ്‌ പോസറ്റീവിറ്റി നിരക്ക് കുറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 10,157 ആളുകളാണ് കൊവിഡ്‌ ബാധിച്ച്  മരണപ്പെട്ടിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More