LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം

തിരുവനന്തപുരം: കേരളത്തില്‍  ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. 52 ദിവസമാണ് നിരോധനം. ജൂലൈ 31-നാണ് ട്രോളിങ് നിരോധനം അവസാനിക്കുക. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കേരള തീരത്ത് ട്രോളിങ് നിരോധനം ഇന്ന് രാത്രി മുതല്‍ ആരംഭിക്കുമെങ്കിലും പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍ പിടിക്കാന്‍ സാധിക്കും. ചെറിയ വള്ളങ്ങള്‍ക്കും വിലക്ക് ഉണ്ടാവുകയില്ല. ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തൊഴില്‍രഹിതരായവര്‍ക്ക്‌ സൗജന്യ റേഷനുപുറമെ ഇത്തവണ 1200 രൂപ നല്‍കാനും നടപടിയായിട്ടുണ്ട്. ട്രോളിങ്‌ ബോട്ടുകളെല്ലാം കടലില്‍നിന്ന്‌ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്‌സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ല എന്നാണ് ബോട്ടുടമകൾ പറയുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ പല ബോട്ടുകളും നാളുകളായി കരയിലാണുള്ളത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More