LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റായി കെ സുധാകരനെ ഹൈക്കമാന്‍ഡ് നിശ്ചയിച്ചു. നിയമനം രാഹുല്‍ ഗാന്ധി കെ സുധാകരനെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതുപോലെ ഏകപക്ഷീയമായി കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ എംഎല്‍എമാരുമായും എംപിമാരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളാരും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിച്ചിരുന്നില്ല. മറ്റ് ചില നേതാക്കള്‍ കെ മുരളീധരന്റെയും കെസി വേണുഗോപാലിന്റെയും പിടി തോമസിന്റെയും പേരുകള്‍ നിര്‍ദേശിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധി തന്നെ നേരില്‍ വിളിച്ച് കെപിപിസി പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം അറിയിച്ചു. പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ സന്തോഷത്തോടെയാണ് ഹൈക്കമാന്റിന്റെ തീരുമാനത്തെ ഉള്‍ക്കൊണ്ടത്. അതോടൊപ്പം വലിയ ഉത്തരവാദിത്വബോധത്തോടുകൂടെ കേരളത്തില്‍ പാര്‍ട്ടിയെ തിരികെക്കൊണ്ടുവരാനുളള ദൗത്യമാണ് തന്നില്‍ നിക്ഷിപ്തമായിട്ടുളളത്, ആ ദൗത്യം സത്യസന്ധമായി നിര്‍വഹിക്കും. കോണ്‍ഗ്രസിനകത്ത് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അവയെല്ലാം മാറ്റി ഒറ്റക്കെട്ടായി, എല്ലാ നേതാക്കന്‍മാരെയും ഒരുമിപ്പിച്ച് പഴയ കോണ്‍ഗ്രസിന്റെ സംഘടനാ സ്പിരിട്ടോടുകൂടി മുന്‍പോട്ടുപോകാന്‍ തനിക്ക് സാധിക്കുമെന്നുളള വിശ്വാസമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

എല്ലാ നേതാക്കന്‍മാരുടെയും സഹകരണം അഭ്യര്‍ത്ഥിക്കും. അവരെയെല്ലാം നേരിട്ട് കണ്ട് സംസാരിക്കും. എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കും. ആവേശമുളള പുതിയ ഒരു ടീമായി കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനുളള പ്രവര്‍ത്തനം സംഘടിപ്പിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമാവും. തിരിച്ചുവരും. ഇനിയുളള കാലം പാര്‍ട്ടിക്കുവേണ്ടി അക്ഷീണം പരിശ്രമിക്കാനും പ്രവര്‍ത്തിക്കാനും എല്ലാവരെയും ഐക്യത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാനും തന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More