LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ പുനരാരംഭിച്ചു

തിരുവനന്തപുരം:  കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് പുനരാരംഭിച്ചു. പരിമിതമായ ദീർഘദൂര സർവ്വീസുകളാകും ഉണ്ടായിരിക്കുക. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മെയ് എട്ടിന് കെഎസ്ആർടിസി സർവ്വീസുകൾ നിര്‍ത്തിവെച്ചത്.

രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വ്വീസുകളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സ‍ർവ്വീസുകൾ. യാത്രക്കാ‍ര്‍ക്ക്  നിന്ന് യാത്ര ചെയ്യാൻ സാധിക്കുകയില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ പുനരാരംഭിക്കും. സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ "എന്റെ കെഎസ്ആർടിസി" മൊബൈൽ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും.  കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവ്വീസുകൾ ഉണ്ടായിരിക്കില്ല.

Contact the author

Web Desk