LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പതഞ്‌ജലിയുടെ കടുക് എണ്ണ വ്യാജമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂര്‍: പതഞ്‌ജലിയുടെ കടുക് എണ്ണ വ്യാജമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്‍റെ നിര്‍ദേശപ്രകാരം അധികൃതർ സിങ്കാനിയ ഓയിൽ മില്ലിൽ റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലി വിപണിയില്‍ എത്തിക്കുന്ന കടുക് എണ്ണക്ക് നിലവാരം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മില്ല് സീല്‍ ചെയ്തു പൂട്ടി. 

പതഞ്‌ജലിയുടെ കടുക് എണ്ണ ഭക്ഷ്യ സുരക്ഷ പ്രാദേശിക വകുപ്പിന്‍റെ സാന്നിധ്യത്തിലാണ് പരിശോധിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. പരിശോധനക്കായി പതഞ്ജലി നല്‍കിയ അഞ്ച് സാമ്പിളുകളും പരാജയപ്പെടുകയായിരുന്നു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ റിപ്പോർട്ട് തയ്യാറാക്കിയത്. പതഞ്‌ജലിയുടെ കടുക് എണ്ണ പാക്ക് ചെയ്യുന്ന കവറുകളും, കുപ്പികളും നിലവാരം കുറഞ്ഞതാണെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പതഞ്ജലി ഔദ്യോഗികമായി വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പതഞ്‌ജലിയുടെ കൊവിഡ്‌ മരുന്നുകളും  തട്ടിപ്പാണെന്ന് നേപ്പാളും, ഭൂട്ടാനും ആരോപിച്ചിരുന്നു. പതഞ്‌ജലിയുടെ കൊവിഡ്‌ പ്രതിരോധ മരുന്നായ കൊറോണില്‍ കിറ്റുകളാണ് ഈ രാജ്യങ്ങള്‍ നിരോധിച്ചിരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ഈ കിറ്റുകള്‍ക്ക് സാധിക്കില്ലെന്നാണ് നേപ്പാൾ ആയുര്‍വേദ, ബദല്‍ മരുന്നുകളുടെ വകുപ്പ് വ്യക്തമാക്കിയത്. തിങ്കളാഴ്ച് മുതല്‍ ഈ മരുന്നുകളുടെ വിതരണം നേപ്പാളില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭൂട്ടാന്‍റെ  ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായാണ് കിറ്റുകളുടെ വിതരണം രാജ്യത്ത് നിർത്തിവെച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് നല്‍കിയ കിറ്റുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി.

Contact the author

Web Desk