LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആർ എം പി യും, കെ. കെ. രമയുമാണ് യഥാർത്ഥ ഇടതു ബദലെന്ന് കെ. സുധാകരൻ

യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആൾക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയ വനിതയാണ് കെ. കെ. രമയെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആൾക്കൂട്ടം രമയെ നേരിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവരുടെ രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് തീഷ്ണമായ അനുഭവ പരിസരങ്ങളിൽ ആണ്. സിപിഎം ഇടക്കിടെ പറയുന്നൊരു ഇടതു ബദൽ ഉണ്ട്. തന്റെ കാഴ്ചപ്പാടിൽ ആർ എം പി യും സഖാവ് കെ. കെ. രമയും ഒക്കെയാണ് യഥാർത്ഥത്തിൽ ആ ഇടതു ബദലെന്ന് സുധകാരൻ അഭിപ്രായപ്പെട്ടു. 

താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്ത് കണ്ണൂരൊക്കെ  വിയോജിപ്പ് ഉള്ളവരെ ഒന്നുകിൽ കൊല അല്ലെങ്കിൽ ഊരുവിലക്കൽ ആയിരുന്നു സിപിഎം രീതിയെന്ന് സുധാകരൻ പറഞ്ഞു. ഇന്നും അതിന്റെ വൈവിധ്യങ്ങൽ തന്നെയാണ് അവർ തുടർന്ന് പോകുന്നത്. ആ അക്രമങ്ങളെ അനുദിനം പ്രതിരോധിച്ചും, ആവശ്യ സാഹചര്യങ്ങളിൽ തിരിച്ചടിച്ചുമാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത്. വരും നാളുകളിൽ എല്ലാ പാർട്ടിഗ്രാമങ്ങളും ജനാധിപത്യത്തിലേക്ക് വിമോചിപ്പിക്കുക തന്നെ ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ.കെ. രമക്ക് യുഡിഎഫ് നൽകിയത് നിരുപാധിക പിന്തുണയാണ്. ഇനിയും സംഘപരിവാറിന്റേയും സിപിഎംന്റെയും അക്രമ രാഷ്ട്രീയത്തിന്റെ ഇരകൾക്കൊപ്പം നിരുപാധികമായി ചേർന്ന് പ്രവർത്തിക്കുമെന്നും സുധാകരൻ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More