കോട്ടയം: സഭക്ക് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കരുതെന്ന് ക്നാനായ സഭക്ക് കോടതിയുടെ നിര്‍ദേശം. കോട്ടയം സബ്കോടതിയുടേതാണ് നിര്‍ദേശം. സ്വന്തം സമുദായത്തില്‍ നിന്നല്ലാതെ വിവാഹം കഴിക്കുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുന്ന രീതിയായിരുന്നു സഭ പിന്തുടര്‍ന്നിരുന്നത്. ഇതിനെതിരെയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള തീരുമാനം ആളുകളുടെ വിവാഹം കഴിക്കാനുള്ള മൗലികാവകാശത്തെ ഇല്ലാതാക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ക്നാനായ സഭ എൻഡോഗാമി സമ്പ്രദായമാണ് പിന്തുടരുന്നത്.വിശ്വാസികള്‍ മറ്റ് സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചാല്‍ അവര്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടും. കത്തോലിക്കാ സഭയിലെ അംഗങ്ങളാണെങ്കിലും ക്നാനായ സഭയില്‍ നിന്ന് പുറത്താക്കപ്പെടും. സഭയെ നവീകരിക്കുവാന്‍ ഒരു കൂട്ടര്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി പ്രസ്താവിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിലേറെ പേരെയാണ് ഇതുവരെ സഭയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് കത്തോലിക്ക് നവീകരണ സമിതി. കോട്ടയം സബ് കോടതിയുടെ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കോടതിയുടെ തീരുമാനം സഭയില്‍ വിപ്ലാവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നവീകരണ സമിതി പ്രതീക്ഷിക്കുന്നത്.