LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്ലാക്ക്‌ ഫംഗസ്; രാജ്യത്ത് 2000 കടന്ന് മരണം

ഡല്‍ഹി: രാജ്യത്ത് ബ്ലാക്ക്‌ ഫംഗസ് രോഗം കൂടുന്നു. ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് 2,000 മരണങ്ങളാണ്. മൂന്നാഴ്ച്ചക്കിടെ രോഗവ്യാപനം കൂടുകയാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 7057 കേസുകളും 609 മരണവുമാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. 

ഉത്തര്‍പ്രദേശില്‍ 1744 കേസുകളും 142 മരണവും, ഡല്‍ഹിയില്‍ 1200 കേസുകളും 125 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ബംഗാളിലാണ്. രോഗം ആവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.    

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിലെ 11 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ആന്റി ഫംഗൽ മരുന്നായ ആംഫോടെറിസിൻ ബി എന്ന മരുന്നാണ് ബ്ലാക്ക്‌ ഫംഗസിനെതിരെ  പ്രധാനമായും ഉപയോഗിക്കുന്നത്.

Contact the author

Web Desk