LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യക്ക് പുതിയ ഡീസല്‍ അന്തര്‍വാഹിനി

ഡല്‍ഹി: ഇന്ത്യയ്ക്ക് പുതിയ ഡീസല്‍ അന്തര്‍വാഹിനി. 43,000 കോടി രൂപ മുടക്കി 6 ഡീസല്‍ അന്തര്‍വാഹിനിയാണ് പുതിയതായി നിര്‍മിക്കുവാന്‍ പോകുന്നത്. ഈ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നല്‍കി. പ്രോജക്ട് 75 ഇന്ത്യ എന്ന പേരിൽ 2007 നവംബറിലാണ്  അന്തർവാഹിനികൾ നിർമിക്കാനുള്ള ആദ്യ ശുപാർശ ശുപാർശ കേന്ദ്രത്തിന് സമർപ്പിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന കൂടുതല്‍ സജീവമായതോടെയാണ്‌ പദ്ധതി വേഗം ആരംഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിദേശ കമ്പനികളുടെ സഹായത്തോടെ ഇന്ത്യയിലാണ് അന്തര്‍വാഹിനി നിര്‍മ്മിക്കുക. അത്യാധുനിക സെന്‍ററുകള്‍, ആയുധങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പുതിയ അന്തര്‍വാഹിനി. ഇതില്‍ അതി നൂതന എയർ ഇൻഡിപെൻഡന്‍റ്  പ്രൊപ്പൽഷൻ സംവിധാനമാണ് ഉപയോഗിക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

7516 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള  ഇന്ത്യക്ക് അവശ്യമുള്ളതിന്‍റെ പകുതി പോലും സേനാ കരുത്ത് ഇല്ലായെന്നുള്ളതാണ് വാസ്തവം. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം കാബിനറ്റ് കമ്മറ്റി സമര്‍പ്പിച്ച പദ്ധതിയില്‍ സേനക്ക് ആവശ്യമുള്ള നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഈ പദ്ധതി നടന്നിരുന്നില്ല. ചൈനക്ക് നിലവില്‍ 65 സബ്മറൈനുകളുണ്ട് എന്നാല്‍ ഇന്ത്യക്ക് ഇപ്പോള്‍ നിലവിലുള്ളത് 15 സബ്മറൈനുകളാണ്. ഇതെല്ലാം ഒരുമിച്ച് യുദ്ധത്തിന് ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കുന്നത് 8 എണ്ണം മാത്രമായിരിക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യ പുതിയ അന്തര്‍വാഹിനി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇത് നാവിക സേനക്ക് കരുത്താകുമെന്ന് ഉറപ്പാണ്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More