LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മണ്‍സൂണ്‍ മഴ കനക്കും; വ്യാഴം വരെ ശക്തമായ മഴയും കാറ്റും

തിരുവനന്തപുരം: കാലവര്‍ഷം കനക്കുകയാണ് എന്ന് സൂചന നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത വ്യാഴാഴ്ചവരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. പലയിടങ്ങളിലും മണിക്കൂറില്‍ 60 -65 കൊലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളടക്കം തീരെദേശ മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച എല്ലാ ജില്ലകളിലും ഞാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ചൊവ്വാഴ്ച സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് കാറ്റിന്റെ ഗതിവേഗം കൂടുന്നത്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാലാണ് പ്രധാനമായും കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  

മണ്‍സൂണ്‍ ക്രമേണ ശക്തി പ്രാപിക്കുകയാണ്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് പെട്ടെന്ന് മഴ ശക്തിപ്പെടുന്നതിലേക്ക് നയിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ കണക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും മലയോര മേഖലകളില്‍ താമസിക്കുന്നവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മധ്യകേരളത്തിലും കാസര്‍ഗോഡ്‌, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും ഇടവിട്ട് കനത്ത മഴ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More