ഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്നത് വന്‍ സാമ്പത്തീക തകര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊറോണയില്‍ നിന്ന് രക്ഷ തേടാന്‍ മാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും പദ്ധതികള്‍ വേണം. എന്നാല്‍ അതിനു വഴികാണാതെ കേന്ദ്ര സര്‍ക്കാര്‍ മുടന്തുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സുനാമി പോലെ സാമ്പത്തിക മേഖലയെ ആകെ തുടച്ചു നീക്കാന്‍ ശേഷിയുള്ള വന്‍ ദുരന്തമാണ് വരാനിരിക്കുന്നത്. ആന്തമാനില്‍ സുനാമി വന്നതുപോലെയാവും ഇന്ത്യയുടെ അവസ്ഥ. ആദ്യം വെള്ളമെല്ലാം കടലിലേക്ക് ഉള്‍വലിയുകയായിരുന്നു. അതു കണ്ട് ആളുകളെല്ലാം മീന്‍ പിടിക്കാന്‍ ഇറങ്ങി. എന്നാല്‍ എല്ലാവരെയും ഭീതിയിലാഴ്ത്തിക്കൊണ്ട് വെള്ളം ഇരച്ചു കയറിയതോടെ എല്ലാം തകര്‍ന്നു തരിപ്പണമായി. അതുപോലെയായി മാറരുത് എങ്കില്‍ പ്രതിരോധ നിര എത്രയും പെട്ടന്ന് തീര്‍ക്കേണ്ടതുണ്ട് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.