LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാലിന്യം നീക്കാത്ത കരാറുകാരനെ എംഎൽഎ അഴുക്കുവെള്ളത്തില്‍ കുളിപ്പിച്ചു-വീഡിയോ

മുംബൈ നഗരത്തിലെ ഓട വൃത്തിയാക്കാത്ത കരാറുകാരനെ എംഎൽഎയുടെ നേതൃത്വത്തിൽ മാലിന്യത്തിൽ കുളിപ്പിച്ചു. മുംബൈയിൽ ചന്ദിവാലിയിൽ നിന്നുള്ള ശിവസേന എം‌എൽ‌എ ദിലീപ് ലാൻ‌ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാറുകാരനെ അപമാനിച്ചത്. കനത്ത മഴയിൽ കുർളയിലെ സഞ്ജയ് ന​ഗർ, സുന്ദർ ബാ​ഗ് എന്നിവിടങ്ങളിൽ വെള്ളം കയറിയതാണ് എംഎൽഎയെ പ്രകോപിതനാക്കിയത്. ഈ പ്രദേശത്തെ വെള്ളക്കെട്ട് നീക്കാൻ കരാർ എടുത്തയാളെ എംഎൽഎയുടെ നേതൃത്വത്തിൽ വെള്ളത്തിൽ ഇരുത്തി. തുടർന്ന് പ്രദേശത്തെ അടിഞ്ഞു കൂടിയ മാലിന്യം ഇയാളുടെ ശരീരത്തിൽ കോരിയിട്ടു. എംഎൽഎയുടെ നിർദ്ദേശ പ്രകാരമാണ് അക്രമം നടന്നത്.  കരാറുകാരനെതിരായ അക്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. എംഎൽഎയുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. 

അതേസമയം, കരാറുകാരനെ അപമാനിച്ചതിനെ ദിലീപ് ലാൻഡെ ന്യായീകരിച്ചു.  വെള്ളക്കെട്ട് സംബന്ധിച്ച് പ്രദേശത്ത് നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. കാനകൾ വൃത്തിയാക്കൽ ഏറ്റെടുത്തവർ ജോലി കൃത്യമായി നിർവഹിച്ചിരുന്നില്ല. ഇതുകൊണ്ട് പ്രദേശത്തെ ആയിരക്കണക്കിന് ആളുകളാണ് കഷ്ടപ്പെടുന്നത്.  കാരാറുകാരനെ ദുരിതം ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ പെരുമാറിയതെന്നും എംഎൽഎ പറഞ്ഞു. സംഭവത്തിൽ ദിലീപ് ലാൻഡെക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുംബൈ ന​ഗരത്തിലെ മാലിന്യ പ്രശ്നവും വെള്ളക്കെട്ടും പരിഹരിക്കുന്നതിൽ  മുംബൈ കോർപ്പറേഷൻ പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു. ഇതിന്റെ ഉത്തരവാദിത്തം ചെറുകിട കരാറുകാരുടെ തലയിൽ കെട്ടിവെക്കരുതെന്ന് പാർട്ടി വക്താവ് പറഞ്ഞു.

മൂന്നു ദിവസം മുമ്പാണ് മുംബൈയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയത്. കനത്ത മഴയിൽ ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. റെയിൽവെ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ട്രെയിനുകൾ പലതും റദ്ദാക്കിയിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ ന​ഗരത്തിൽ കനത്ത ​ഗതാ​ഗത തടസമാണ് അനുഭവപ്പെടുന്നത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More