LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആലത്തൂരിലെത്തിയാല്‍ കാലുവെട്ടുമെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്ന് രമ്യാഹരിദാസ് എംപി

പാലക്കാട്‌: ആലത്തൂരിലെത്തിയാൽ കാലുവെട്ടുമെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്ന് ആലത്തൂർ എംപി രമ്യാഹരിദാസ്. ആലത്തൂർ ടൗണിൽ വെച്ച് സിപിഎം പ്രവർത്തകരായ  നാസർ, നജീബ് എന്നിവർ ഭീഷണപ്പെടുത്തിയെന്നാണ് പരാതി. ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് നാസർ. ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. 

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകളുമായി സംസാരിച്ചു നിൽക്കവെയാണ് സിപിഎമ്മുകാർ ഭീഷണിയുമായി രം​ഗത്തെത്തിയത്. ഇവിടെ പട്ടിഷോ കാണിക്കരുതെന്നും സിപിഎമ്മുകാർ തന്നോട് പറഞ്ഞു. തുടർന്ന് ആലത്തൂരിൽ കാലുകുത്തിയാൽ കൊന്നു കളയുമെന്ന് സിപിഎം സംഘം ഭീഷണിമുഴക്കിയെന്നും രമ്യ പറഞ്ഞു.

രമ്യ ഹരിദാസും നാസറും തമ്മിൽ സംസാരിക്കുന്നതിന്റെ വീഡിയോ പറത്തുവന്നിട്ടുണ്ട്.  വീഡിയോയിയിൽ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. സിപിഎം ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രമ്യ ഹരിദാസ് അൽപ നേരം റോഡിൽ കുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.

എന്നാൽ രമ്യാ ഹരിദാസിന്റെ ആരോപണം സിപിഎം നിഷേധിച്ചു.  പരാതിയിൽ പറയുന്ന പോലെയുള്ള സംസാരം ഉണ്ടായിട്ടില്ല. ഇത്തരം പരാതികൾ രമ്യ ഹരിദാസിന്റെ സ്ഥിരം രീതിയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ആരോപണ വിധേയനായ നാസർ പ്രതികരിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More