LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റിലും മത്സരിക്കും -അരവിന്ദ് കെജ്രിവാള്‍

അഹമ്മദാബാദ്: അടുത്തവര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അഹമ്മദാബാദില്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാള്‍.

ഗുജറാത്തിലെ സൂറത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ആം ആദ്മി അനുകൂല സാഹചര്യം ഉടലെടുത്തിട്ടുണ്ട് എന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. സൂറത്ത് മുന്‍സിപ്പാലിറ്റിയില്‍ ചരിത്രത്തിലാദ്യമായി ആകെയുള്ള 120 സീറ്റുകളില്‍ 27 എണ്ണമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. മറ്റിടങ്ങളിലും വിജയിച്ചില്ലെങ്കിലും പാര്‍ട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു. 2022 ലാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഇതിനിടെ ഗുജറാത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഇസ്ദാന്‍ ഗാദ്വി  ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാള്‍  ഇസ്ദാന്‍ ഗാദ്വിവിയെ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More