LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ മൂലം നിര്‍ത്തി വെച്ച ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍  ആരംഭിച്ചു. ഇന്‍റര്‍സിറ്റി, ജനശദാബ്തി എന്നീ ട്രെയിനുകളുടെ ടിക്കറ്റ് റിസര്‍വേഷനുകളാണ് ആരംഭിച്ചിട്ടുണ്ട്. ഈ ആഴ്ചയോടെ ദക്ഷിണ റയില്‍വേയുടെ മുഴുവന്‍ സര്‍വീസുകളും ആരംഭിക്കും.

കൊവിഡ്‌ രണ്ടാം തരംഗം രൂക്ഷമായതോടെ യാത്രക്കാര്‍ കുറഞ്ഞിരുന്നു. ഇതിനാലാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. ലോക്ക് ഡൌണിന്  മുന്‍പ് തന്നെ 30 ട്രെയിന്‍ സര്‍വീസുകള്‍ റയില്‍വേ നിര്‍ത്തി വെച്ചിരുന്നു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തിലാണ് റയില്‍വേ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപന തോത് അനുസരിച്ച് പ്രാദേശികമായ  നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ മാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 7719 ആളുകള്‍ക്കാണ്. സംസ്ഥാനത്ത് കൊവിഡ്‌ ബാധിച്ച് ഇതുവരെ മരണപ്പെട്ടിരിക്കുന്നത് 11,342 പേരാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More