പാലക്കാട്: പാലക്കാട് നെന്മാറയില് യുവതിയെ പത്ത് വര്‍ഷം മുറിയിലൊളിപ്പിച്ച സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാഹചര്യത്തെളിവുകളും മൊഴികളും പരിശോധിച്ചു. സജിതയും റഹ്മാനും നല്‍കിയത് ഒരേ മൊഴികളാണ്. റഹ്മാന്-സജിത ദമ്പതികളുടെ ജീവിതത്തില്‍ ദുരുഹതകളില്ല എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
സംഭവത്തിലെ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന് പൊലീസിനോടാവശ്യപ്പെട്ടത്. ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകളില്ലെന്ന് പൊലീസ് ആദ്യമേ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന് ഇന്ന് തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതിനിടെ റഹ്മാന് പറയുന്നത് തെറ്റാണെന്ന് ആരോപിച്ച് റഹ്മാന്റെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. സജിത ആ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും അത്രയും ചെറിയ വീട്ടില്‍ തങ്ങളറിയാതെ ഒരാളെ താമസിപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് മാതാപിതാക്കള്‍ ഉറപ്പിച്ചുപറയുന്നത്.