LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐഷ സുല്‍ത്താനയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഐഷ സുല്‍ത്താനയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേസാണ് വ്യാഴാഴ്ച്ചത്തേക്ക് മാറ്റിയത്. കേസില്‍ ഭരണക്കൂടത്തിന്‍റെ നിലപാട് അറിയിക്കാനാണ് ഹൈക്കോടതി സമയം അനുവദിച്ചിരിക്കുന്നത്. അതിനിടെയില്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ്  തന്‍റെ ഭാഗം കൂടെ കേള്‍ക്കണമെന്ന് അവശ്യപ്പെട്ട് പരാതിക്കാരിലൊരാളായ പ്രതിഷ് വിശ്വനാഥനും  ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം കവരത്തി പോലീസ് ചുമത്തിയിരിക്കുന്നത്. താന്‍  കവരത്തിയില്‍ എത്തിയാല്‍ പോലീസ് അറസ്റ്റ് ചെയ്യുവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഐഷ സുല്‍ത്താന ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ലക്ഷദ്വീപ് ജനങ്ങള്‍ക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചക്കിടെ ഐഷാ സുല്‍ത്താന നടത്തിയ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ്  ബിജെപി നേതാവ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്.

'കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റുകൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിനുവേണ്ടി പൊരുതിക്കൊണ്ടിരിക്കും. നാളെ ഒറ്റപ്പെടാന്‍ പോകുന്നത് ദ്വീപിനെ ഒറ്റുകൊടുത്ത ഒറ്റുകാരായിരിക്കും. ഇനി നാട്ടുകാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്. ഒറ്റുകാരില്‍ ഉളളതും നമ്മളില്‍ ഇല്ലാത്തതും ഭയമാണ്. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ ശബ്ദമുയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോകുന്നത്' എന്നായിരുന്നു ഐഷ ഫേസ്ബുക്കില്‍ കുറിച്ചത്.
Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More