LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് എ. എന്‍. രാധാകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുമായി ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്നാണ് എ. എന്‍. രാധാകൃഷ്ണന്‍ പറഞ്ഞത്. പിണറായിയുടെ മക്കളെ ജയിലിടക്കും. ഇനി മക്കളെ കാണാന്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ പോകേണ്ടിവരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം പാളയത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ ഭീഷണി. അഹങ്കാരവുമായി പിണറായി വിജയന്‍ വന്നാല്‍ ജനാധിപത്യ കേരളം തിരിച്ചടിക്കും. അതിശക്തമായ, ഐതിഹാസിക സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും. ബിജെപി സംസ്ഥാന അധ്യക്ഷനെ കളളക്കേസില്‍ കുടുക്കിയ മുന്‍പരിചയം പിണറായി വിജയനുണ്ടെന്നും എ. എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുഴല്‍പ്പണ വിവാദത്തില്‍ ബിജെപിയും കെ. സുരേന്ദ്രനും പ്രതിരോധത്തിലായിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരായ ഭീഷണി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More