LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ഒാഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അധ്യക്ഷസ്ഥാനം കെ. സുധാകരന് കൈമാറി. വര്‍ക്കിംഗ് പ്രസിഡന്‍രുമാരായി കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദീഖ് എംഎല്‍എ എന്നിവരും ചുമതലയേറ്റു. രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധിപ്രതിമയിലും പാളയം രക്ഷസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെ. സുധാകന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, സെക്രട്ടറിമാരായ പി. വിശ്വനാഥന്‍, പി.വി. മോഹന്‍, ഐവാന്‍ ഡിസൂസ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരന്‍, സി.വി. പത്മരാജന്‍, പ്രൊഫ. കെ.വി. തോമസ്, കെ. മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി കെ. സുധാകരന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ മാസം എട്ടിനാണ് കെപിസിസി പ്രസിഡന്റായി കെ. സുധാകരനെ തെരഞ്ഞെടുത്തുകൊണ്ടുളള ഹൈക്കമാന്റ് ഉത്തരവ് വന്നത്.നിയമനം രാഹുല്‍ ഗാന്ധി കെ. സുധാകരനെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതുപോലെ ഏകപക്ഷീയമായി കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ എംഎല്‍എമാരുമായും എംപിമാരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More