ഡല്‍ഹി: മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനും, മറ്റ് മൂന്ന് പേര്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പോലീസ് ചുമത്തിയ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് മഥുര കോടതി. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ കേസ് നിലനില്‍ക്കാനുള്ള തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ മഥുര കോടതിയാണ് കേസ് റദ്ദാക്കിയത്.
ആറു മാസം കൊണ്ട് കുറ്റാരോപിതരായവര്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി തെളിവ് നല്‍കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ തെളിവ് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഈ അവസരത്തിലാണ് കോടതി സിദ്ദീഖ് കാപ്പനും, അദേഹത്തോടൊപ്പം അറസ്റ്റിലായ അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരുടെ മേലുള്ള കുറ്റവും ഒഴിവാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
19 വയസുള്ള ദലിത് യുവതിക്കെതിരെ നാല് ഉന്നത ജാതിക്കാർ നടത്തിയ ലൈംഗിക അതിക്രമണവും, യുവതിയുടെ മരണവും റിപ്പോർട്ട് ചെയ്യാൻ ഹത്രാസിലേക്ക് പോകുന്നതിനിടെയാണ് അഴിമുഖം ന്യൂസ് പോർട്ടലിന്‍റെ ദില്ലി ലേഖകൻ സിദ്ദിഖ് കാപ്പനെ മധുരയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് യുപി പോലീസ് ആരോപിക്കുകയും യുഎപിഎ, ഐപിസി, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് എന്നിവയിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഹത്രാസ് ഗൂഡാലോചന കേസിൽ പിന്നീട് അദ്ദേഹത്തെ ഉൾപ്പെടുത്തുകയുമായിരുന്നു.