LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'വിവാഹത്തിനുമുന്‍പ് ഒരുമിച്ച് താമസിക്കാം, കുഞ്ഞുങ്ങളുമാവാം' ;ലിവിംഗ് റിലേഷന്‍ അനുവദിക്കുന്ന ഇന്ത്യന്‍ ഗോത്രം

വിവാഹത്തിനുമുന്‍പ് സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിക്കുന്നതിനെ ഇന്നും തെറ്റായാണ് നമ്മുടെ സമൂഹം കാണുന്നത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുക എന്ന ആശയം തികച്ചും ആധുനികമാണെന്നും അത് പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം നടക്കുന്ന ഒന്നാണെന്നുമാണ് നമ്മളില്‍ പലരും കരുതിയിരുന്നത് എന്നാല്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതും കുഞ്ഞുങ്ങളുണ്ടാവുന്നതുമൊന്നും തെറ്റായി കാണാത്ത ഒരു ഗോത്രമുണ്ട് ഇന്ത്യയില്‍. രാജസ്ഥാനിലെ ഗരാസിയ എന്ന ഗോത്രം നൂറുകണക്കിന് വര്‍ഷം മുന്‍പേ ഈ രീതി പിന്‍തുടരുന്നവരാണ്.

കൃഷിയും കൂലിപ്പണിയുമാണ് ഈ ഗോത്രത്തിലുളളവരുടെ പ്രധാന തൊഴിലുകള്‍. വിവാഹം കഴിക്കാനുളള പണം കണ്ടെത്തുന്നതുവരെ തന്റെ പങ്കാളിയോടൊപ്പം താമസിക്കാന്‍ ഈ ഗോത്രത്തിലുളളവര്‍ക്ക് കഴിയും. ഇനി പെട്ടെന്നൊന്നും പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ ? കുഴപ്പമില്ല എത്ര വര്‍ഷം വേണമെങ്കിലും അവര്‍ക്ക് അങ്ങനെ കഴിയാം. കുഞ്ഞുങ്ങളുമാവാം. വിവാഹത്തിനുമുന്‍പ് ഗര്‍ഭം ധരിക്കുന്നത് വളരെ നല്ല കാര്യമായാണ് ഈ ഗോത്രത്തിലുളളവര്‍ കാണുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗരാസിയ ഗോത്രത്തില്‍ സ്ത്രീകള്‍ക്ക് വളരെ പ്രധാന്യമുണ്ട്. കൗമാരക്കാര്‍ക്ക് ലിംഗഭേദമന്യേ ഒത്തുകൂടാനും അവരില്‍ നിന്ന് ജീവിതപങ്കാളിയെ കണ്ടെത്താനും അവര്‍ മേളകള്‍ സംഘടിപ്പിക്കാറുണ്ട്. പിന്നീട് കമിതാക്കളാവുന്നവര്‍ ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടി പോവുകയും തിരിച്ചുവരികയും ചെയ്യും. തുടര്‍ന്ന് വിവാഹിതരാവുമ്പോള്‍ എല്ലാ ചിലവുകളും വഹിക്കുന്നത് വരന്റെ വീട്ടുകാരായിരിക്കും. ഇനി സ്ത്രീയ്ക്ക് മറ്റൊരാളെ വിവാഹം ചെയ്യണമെന്നുതോന്നിയാല്‍ അതിനും ഒരു തടസവുമില്ല. സ്ത്രീയെ വിവാഹം ചെയ്യുന്നയാള്‍ മുന്‍ പങ്കാളിക്ക് വലിയൊരു തുക നല്‍കണമെന്നുമാത്രം.

ഇവര്‍ക്കിടയില്‍ ബഹുഭാരാത്വവും നിലനില്‍ക്കുന്നുണ്ട്. ആദ്യഭാര്യയില്‍ കുട്ടികളില്ലെങ്കില്‍ പുരുഷന് രണ്ടാമതും വിവാഹം ചെയ്യാം. അതുകൊണ്ടുതന്നെ ഈ ഗോത്രത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ബലാത്സംഗവും സ്ത്രീധനമരണങ്ങളുമെല്ലാം കുറവാണ്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More