LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നു. ഒന്നര മാസത്തെ അടച്ചിടലിന് ശേഷമാണ് സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ജില്ലകളിലും പ്രതിവാര ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന മേഖലകളെ 4 വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. 

ശനി, ഞയറാഴ്ച ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ആയിരിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, റേഷൻ, പലവ്യഞ്ജനം, പാൽ, പാൽ ഉൽ‍പന്നങ്ങൾ, പഴം, പച്ചക്കറി,മത്സ്യം, മാംസം, കോഴിത്തീറ്റ, കാലിത്തീറ്റ എന്നീ കടകള്‍ക്കും, ബേക്കറികള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ്  വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ നിന്ന് പാഴ്സലുകളും, ഹോം ഡെലിവറിയുമാണ്‌ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകളുടെ പ്രവർത്തനം ഇന്നു പുനരാരംഭിക്കും. വ്യവസായ, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾക്ക് യാത്ര ചെയ്യാം. ആരാധനാലയങ്ങൾ തുറക്കില്ല. ആൾക്കൂട്ടവും പൊതുപരിപാടികള്‍ക്കും സംസ്ഥാനത്ത് അനുവാദമുണ്ടായിരിക്കില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്നലെ സംസ്ഥാനത്ത് 13,270 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഇതില്‍ 12,471 ആളുകള്‍ക്കാണ് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ്‌  ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 11,655 ആളുകളാണ്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More