ചണ്ഡീഗഢ്: ഇന്ത്യയുടെ പറക്കും സിംഗ് അന്തരിച്ചു. രാജ്യം കണ്ട മികച്ച അത്ലറ്റാണ് മില്‍ഖാ സിംഗ്. കൊവിഡ് മുക്തനായ മില്‍ഖാ സിംഗ് നിരവധി ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറയുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച്ച രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
പാകിസ്ഥാനില്‍ ജനിച്ച മില്‍ഖാ വിഭജന കാലത്താണ് ഇന്ത്യയില്‍ എത്തുന്നത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം പഞ്ചാബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും സ്‌പോര്‍ട്‌സ് ഡയറക്ടറായും മില്‍ഖ സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്ലറ്റാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി.1960-ലെ റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958-ലെ കാഡിഫ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ മില്‍ഖ സിംഗ് ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി.1958- ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂണ്‍ 14 ന് മില്‍ഖാ സിംഗ്ന്‍റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ മുന്‍ ക്യാപ്റ്റനുമായ നിര്‍മ്മല്‍ കൗല്‍ മരണപ്പെട്ടിരുന്നു. മൊഹാലിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു മരണം.