LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചന: വിവരം പറഞ്ഞതാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - കെ സുധാകരന്‍

ഏറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞതാരെന്ന്  വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അതേ രീതിയില്‍ മറുപടി പറയാന്‍ തനിക്ക് കഴിയില്ല. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് യഥാര്‍ത്ഥ പിണറായി വിജയനെയാണ് ഇന്നലെ സമൂഹം കണ്ടത്.

ബ്രണ്ണന്‍ കോളേജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് അഭിമുഖത്തില്‍ താന്‍ പറഞ്ഞിട്ടില്ല. അഭിമുഖത്തില്‍ ഓഫ്‌ ദ റെക്കോര്‍ഡ്‌ പറഞ്ഞ കാര്യങ്ങളാണ് മാധ്യമം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയുടെ സ്ഥാനത്തെ ബഹുമാനിക്കുന്നു. എങ്കിലും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് സംസ്കാര ഹീനയമായ പ്രതികരണമാണ് ഉണ്ടായത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങള്‍ പറഞ്ഞത്‌. സംഭവത്തിന്‍റെ വിശദീകരണം പേഴ്‌സണലായി നല്‍കിയിട്ടുണ്ട്. വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്‍റെ  കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ലന്നും  സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More