LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത

ഡല്‍ഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത. ജമ്മുകശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കാന്‍ സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം 24ന് നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കും. എന്നാല്‍ പ്രത്യേക പദവി ഇനി തിരികെ പുനസ്ഥാപിക്കാന്‍ സാധ്യതയില്ല.

2019 ആഗസ്റ്റ്  അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദം എടുത്തുകളഞ്ഞത്. ജമ്മുകശ്മീര്‍ പുനസംഘടന ബില്‍ അവതരിപ്പിക്കുമ്പോള്‍ കശ്മീരിന് പൂര്‍ണമായും സംസ്ഥാനത്തിന്റെ പദവി നല്‍കുമെന്ന് അമിത്ഷാ ലോക്‌സഭയില്‍ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ഇതാദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരും തമ്മില്‍ കൂടിക്കാഴ്ച്ച നടക്കുന്നത്. നരേന്ദ്രമോദിയോടൊപ്പം അമിത്ഷായും സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.


Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More