LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജി-23 നേതാക്കളെ തള്ളി രാഹുലിനെ അനുകൂലിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

ഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെടുന്ന നേതാക്കള്‍ അവരിപ്പോഴിരിക്കുന്ന സ്ഥാനങ്ങളിലേക്ക് സംഘടനാ തെരഞ്ഞെടുപ്പിലൂടെ എത്തിയതാണോ എന്ന് അദ്ദേഹം ചോദിച്ചു. ചോദ്യം ചെയ്തുകൊണ്ടല്ല പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. ത്യാഗത്തിലൂടെ മാത്രമേ അത് സാധ്യമാവുകയുളളു എന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

കോണ്‍ഗ്രസില്‍ ഒരു 'മേജര്‍ ഓപ്പറേഷന്‍' വേണമെന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ നേതാക്കള്‍ ഒരുമിച്ചിരുന്ന് സംസാരിച്ച് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. അതിനുപകരം ഇത്തരം ശൈലികള്‍ ഉപയോഗിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി ഞങ്ങളുടെ നേതാവായിരിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കോണ്‍ഗ്രസില്‍ അടിയന്തരമാറ്റം വേണമെന്ന് കഴിഞ്ഞ ദിവസം കബില്‍ സിബലും ആവശ്യപ്പെട്ടിരുന്നു.


Contact the author

Web Desk